നരേന്ദ്ര മോഡിയെ തടയണം: എന്‍ഡിഎഫ്
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന ഹിന്ദുമഹാമേളയില്‍ പങ്കെടുക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അനുവദിക്കരുതെന്ന് എന്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിനു നേതൃത്വം നല്‍കിയ മോഡിയുടെ സന്ദര്‍ശനം കേരളത്തിന് അപമാനകരമാണെന്ന് എന്‍ഡിഎഫ് ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരവും സെക്രട്ടറി കെ.മുഹമ്മദാലിയും ചൂണ്ടിക്കാട്ടി.
മോഡി കേരളത്തില്‍ വരുന്ന് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലല്ല. ഹിന്ദു ഫാസിസത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം ആര്‍എഎസ് സംഘടിപ്പികകുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് വരുന്നതെങ്കിലും സുരക്ഷാകാര്യങ്ങള്‍ സംസ്ഥാന ഖജനാവിന് ബാധ്യതയുണ്ടാക്കും.
യുഎസിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും മോഡിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മോഡിക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ല. മോഡിയെ കേരളത്തില്‍ കൊണ്ടുവരാന്‍ മുമ്പൊരിക്കല്‍ നടത്തിയ ശ്രമം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കാരണം നടന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന് മോഡിയെ തടയാന്‍ ബാധ്യതയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications