എഡിബിക്ക് എതിരല്ല: ഡിവൈഎഫ്ഐ
മലപ്പുറം: എഡിബിയെ ഡിവൈഎഫ്ഐ അന്ധമായി എതിര്‍ക്കുന്നില്ലെന്നും എഡിബി കരാറിലെ ജനവിരുദ്ധ വ്യവസ്ഥകളെ മാത്രമാണ് എതിര്‍ക്കുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പി.ശ്രീരാമകൃഷ്ണന്‍.
എഡിബി കറാറിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ്. എഡിബി കരാര്‍ സംബന്ധിച്ച് സിപിഎമ്മിലെ ഭിന്നതയെ ഡിവൈഫ്ഐ കാര്യമായെടുക്കുന്നില്ല. ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്തേണ്ടത് സിപിഎമ്മാണ്.
നിര്‍ദിഷ്ട എക്സ്പ്രസ് ഹൈവേ കേരളത്തിന് ഇപ്പോള്‍ ആവശ്യമില്ല. ചില കാര്യങ്ങളിലെ കോടതിയുടെ ഇടപെടല്‍ നിയമനിര്‍മാണസഭയുടെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതിലേക്കാണ് നയിക്കുന്നത്.
മനുഷ്യദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്നാലെ പോകാനുള്ള പ്രവണത ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രചാരണം നടത്തുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications