കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോച്ച് നിര്‍മാണ യൂണിറ്റിന് തത്വത്തില്‍ അംഗീകാരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഒരു റെയില്‍വേ വാഗണ്‍ നിര്‍മാണ യൂണിറ്റ് നിര്‍മിക്കുന്നതിനും പൂര്‍ണമായും എയര്‍ക്കണ്ടീഷന്‍ ചെയ്ത തീവണ്ടി തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനും റെയില്‍വേ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് റെയില്‍വേയുടെ ചുമതയുള്ള മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.

റെയില്‍വേ ബജറ്റിന് മുമ്പ് കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവുമായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ജനവരി 14ന് നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വാഗണ്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് ഒരു കണ്‍സള്‍ട്ടന്റിനെ റെയില്‍വേ നിയമിച്ചിട്ടുണ്ട്. ഇതിനായി ചേര്‍ത്തലയിലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി റെയില്‍വേക്ക് കൈമാറാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

തൃശൂര്‍-ഗുരുവായൂര്‍, തിരുവനന്തപുരം-കന്യാകുമാരി പാതകളുടെ വൈദ്യുതീകരണം, എറണാകുളത്തു നിന്നും കോട്ടയം വഴി കന്യാകുമാരിയിലേക്കുള്ള പാത ഇരട്ടിപ്പിക്കല്‍ എന്നിവയും അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്താമെന്ന് റെയില്‍വേ ഉറപ്പുതന്ന പദ്ധതികളാണ്.

മംഗലാപുരം-ഷൊര്‍ണൂര്‍ പാതയിലെ ബാക്കിയുള്ള 27 കിലോമീറ്റര്‍ ഇരട്ടിപ്പിക്കുന്നത് അടുത്ത ബജറ്റ് വേളയില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X