കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാറൂഖ്ഖാന്റെ മെഴുകുപ്രതിമ ലണ്ടനില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ്ഖാന്റെ മെഴുകുപ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം ടുസൗഡ്സ് മ്യൂസിയത്തില്‍ സ്ഥാപിക്കും.

ലോകപ്രശസ്തരുടെ മെഴുകുപ്രതിമകളുടെ കൂട്ടത്തില്‍ ഏപ്രിലില്‍ ഷാറൂഖിന്റെ പ്രതിമയും ഇടം പിടിക്കും. ഇതോടെ മാഡം ടുസൗഡ്സ് മ്യൂസിയത്തില്‍ സ്ഥാനം പിടിക്കുന്ന മൂന്നാമത്തെ ബോളിവുഡ് താരമാവും ഷാറൂഖ്.

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്റെയും ഐശ്വര്യാറിയുടെയും മെഴുകുപ്രതിമകള്‍ ഇപ്പോള്‍ ഈ മ്യൂസിയത്തിലുണ്ട്. അമിതാഭിന്റെ പ്രതിമ ഓരോ വര്‍ഷവും വലിയൊരു വിഭാഗം ഇന്ത്യക്കാരുള്‍പ്പെടെ 25 ലക്ഷം സന്ദര്‍ശകരെയാണ് മ്യൂസിയത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രതിമകളും മ്യൂസിയത്തിലുണ്ട്.

ഈ വര്‍ഷം ഷാറൂഖിന്റേതുള്‍പ്പെടെ 15 വ്യക്തികളുടെ പ്രതിമകളാണ് മ്യൂസിയത്തില്‍ സ്ഥാപിക്കുന്നത്. പ്രതിമയുടെ നിര്‍മാണത്തിനായി ശില്പികള്‍ക്ക് പോസ് ചെയ്യുന്നതിന് ഫിബ്രവരിയില്‍ ഷാറൂഖ് ലണ്ടനില്‍ ചെലവഴിക്കും.

1988ല്‍ സിനിമാലോകത്തെത്തിയ ഷാറൂഖ് അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X