എഎക്സ്എന്‍ ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു
ദില്ലി: ടെലിവിഷന്‍ ചാനലായ എഎക്സ് എന്‍ ഇന്ത്യയില്‍ നിരോധിച്ചതായി വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 15 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും ലൈംഗികാതിപ്രസരമുള്ള പരസ്യങ്ങളെ കുറിച്ച് പരിപാടി സംപ്രേഷണം ചെയ്തതിനാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനുമുമ്പ് ഒരു അശ്ലീലരംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ഒരു റഷ്യന്‍ ചാനലിന് മാത്രമേ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളൂ. ടിവി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനകീയമായ ഒരു ചാനലിനെതിരെ ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
ചാനല്‍ നിരോധിച്ച നടപടിയ്ക്കെതിരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, പല ചാനലുകളും ലൈംഗികതയുടെ അതിപ്രസരമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍ എഎക്സ്എന്നിനെതിരെ മാത്രം ഇത്തരമൊരു നടപടി സ്വീകരിച്ചതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications