സഞ്ജയ്ദത്ത് ടാഡ കോടതിയില്‍ ഹാജരായി
മുംബൈ: ആയുധം നിയമവിരുദ്ധമായി കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ട തനിക്ക് നല്ലനടപ്പ് പരിഗണിച്ച് ജയില്‍ശിക്ഷയില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ ഹാജരായി.
ശിക്ഷ വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കില്‍ ജയില്‍ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രൊബേഷന്‍ ഒഫ് ഒഫന്റേഴ്സ് ആക്ട് അനുസരിച്ച് ജയില്‍ശിക്ഷയില്‍ നിന്നും ഒഴിവാക്കിത്തരണമെന്നാണ് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. അത്യപൂര്‍വമായി മാത്രമേ ഈ നിയമം ഉപയോഗിക്കാറുള്ളൂ.
തന്റെ നല്ല പെരുമാറ്റത്തിന് സാക്ഷ്യമായി മുതിര്‍ന്ന നടന്‍ ദിലീപ്കുമാര്‍, മുംബൈ മുന്‍ ഷെരീഫ് നാനാ ചുദസാമ, ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ യൂസഫ് മര്‍ച്ചന്റ്, ശിശുക്ഷേമ പ്രവര്‍ത്തക എന്നിവരുടെ സാക്ഷ്യപത്രങ്ങളാണ് ദത്ത് സമര്‍പ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications