ചീഫ് ജസ്റിസിനെതിരെ എസ്എഫ്ഐ
ദില്ലി: കേരള ഹൈക്കോടതി ചീഫ് ജസ്റിസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൂടുതല്‍ തെളിവുകളുണ്ടെന്നും ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.കെ രാഗേഷ്.
ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് കേരള ഹൈക്കോടതി ചീഫ് ജസ്റിസിന്റെയും ചില ജഡ്ജിമാരുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്.
സ്വാശ്രയകേസില്‍ വിധിപറഞ്ഞ ചീഫ് ജസ്റിസിന് ഉല്ലാസ യാത്രയ്ക്കു സൗകര്യം ചെയ്തുകൊടുത്തത് സ്വാശ്രയ മാനേജ്മെന്റിന്റെ അഭിഭാഷകനും മാണി ഗ്രൂപ്പ് നേതാവുമായ പി.സി.ഐപ് ആണ്. ഇത് സംബന്ധിച്ച് രാഷ്ട്രപതിയ്ക്കും ലോക്സഭാ സ്പീക്കര്‍ക്കും രേഖകള്‍ സഹിതം എസ്എഫ്ഐ പരാതി നല്‍കും- രാഗേഷ് പറഞ്ഞു.
ലാവ്ലിന്‍കേസില്‍ സിബിഐ അന്വേഷണം പിണറായി വിജയനെതിരെയല്ല. അത്തരത്തില്‍ ആരോപിച്ചാല്‍ എ.കെ ആന്റണിയ്ക്കും ജി കാര്‍ത്തികേയനും എതിരെയാണ് അന്വേഷണമെന്നും രാഗേഷ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications