പാചകവാതകത്തിന് സബ്സിഡി നിര്‍ത്തലാക്കിയേക്കും
ദില്ലി: പാചകവാതകവും മണ്ണെണ്ണയും സബ്സിഡിയോടെ നല്‍കുന്നത് പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ പറഞ്ഞു.
സബ്സിഡി കഴിച്ചുള്ള തുകയ്ക്ക് പാവപ്പെട്ടവര്‍ക്കും മറ്റുള്ളവര്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്കും പാചകവാതകം നല്‍കുന്ന രീതി ആരംഭിക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുരളി ദിയോറ പറഞ്ഞു.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ മണ്ണെണ്ണ ലിറ്ററിന് ഒമ്പത് രൂപയ്ക്കാണ് നല്‍കുന്നത്. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 15 രൂപയാണ് സബ്സിഡി നല്‍കുന്നത്. പാചകവാതകത്തിന് സിലിണ്ടറിന് 155 രൂപയാണ് സബ്സിഡി. പാവപ്പെട്ടവര്‍ക്കൊഴികെ ഈ സബ്സിഡി നിര്‍ത്തലാക്കാനാണ് ആലോചിക്കുന്നത്- ദിയോറ വ്യക്തമാക്കി.












Click it and Unblock the Notifications