കോയയെ 22 വരെ പൊലീസ് കസ്റഡിയില്‍ വിട്ടു
കൊച്ചി: ആയുധക്കടത്തുമായി ബന്ധപ്പെട്ട് അറസ്റിലായ ആര്‍.ഒ കോയയെ കോടതി ജനുവരി 22 വരെ പൊലീസ് കസ്റഡിയില്‍ വിട്ടു.
കൊച്ചി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കോയയെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസന്വേഷണം തുടരാനും തെളിവുശേഖരണത്തിനുമായി കോയയെ കസ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഇയാളെ വിട്ടുകൊടുത്തത്.
കൊച്ചി തുറമുഖത്ത് കണ്ടെയ്നറില്‍ തോക്ക് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കോയ കസ്റംസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇയാളെ സബ്ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ മാത്രമേ പൊലീസിന് അനുമതി ലഭിച്ചിരുന്നുള്ളു












Click it and Unblock the Notifications