ഉമ്മന്‍ചാണ്ടിയുടെ പ്രസംഗവേദിയ്ക്കരികെ സ്ഫോടനം
മുല്ലപ്പള്ളി: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗവേദിയ്ക്കു സമീപം സ്ഫോടനം. ബുധനാഴ്ച വൈകീട്ട് 6.45ന് വെണ്ണികുളം ജങ്ഷനിലെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിനിടെയാണ് സ്ഫോടനം നടന്നത്.
വേദിയുടെ പതിനഞ്ച് മീറ്റര്‍ അകലെ നടന്ന സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്.
വി.എം സുധീരന്‍, എംഎന്‍എമാരായ കെ. ശിവദാസന്‍ നായര്‍, ജോസഫ് എം പുതുശ്ശേരി എന്നിവരുടെ പ്രസംഗത്തിന് ശേഷം ഉമ്മന്‍ ചാണ്ടി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. സ്ഫോടകവസ്തു ആരോ എറിഞ്ഞതാണെന്ന് യുഡിഎഫ് ആരോപിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലു തോമസിനും മകനും നേരെയുണ്ടായഅക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിയ്ക്കു നേരെ സിപിഎം കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് യോഗം വിളിച്ച്ചേര്‍ത്തത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് കാവലുണ്ടായിരുന്നു. എന്നാല്‍ സ്ഫോടകവസ്തു എറിഞ്ഞയാളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. പാറ പൊട്ടിക്കാനായി ഉപയോഗിക്കുന്ന വെടിമരുന്നാണ് സ്ഫോടനത്തിനുപയോഗിച്ചതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications