കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍ കേസ്: രാഷ്ട്രീയ പ്രേരിതമല്ലെന്ന് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ കെ. കരുണാകരന്‍ ഉള്‍പ്പെട്ട പാമോയില്‍ കേസ് നടപടികള്‍ തുടരാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഈ കേസില്‍ ഇടതുസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കൈക്കൊണ്ട നിലപാട് രാഷ്ട്രീയപ്രേരിതമാണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണെന്ന സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.

പാമോയില്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആവശ്യമില്ലെന്ന് 2003ല്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഉത്തരവും റദ്ദാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ തുടരണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ നല്‍കിയ സത്യവാങ്മൂലം സുപ്രിം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.

പരസ്പര വിരുദ്ധമായ രണ്ട് സത്യവാങ്മൂലങ്ങള്‍ ഫയല്‍ചെയ്യപ്പെട്ടപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ 2006ലെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് കരുണാകരന്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭയുടെ അനുമതി ആവശ്യമുണ്ടോ എന്ന ചോദ്യവും ഇതോടൊപ്പം സുപ്രിം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കുകയാണുണ്ടായത്.

കേസ് 24ന് വീണ്ടും പരിഗണിയ്ക്കും. ഇരുവിഭാഗവും ജനവരി 18നകം തങ്ങളുടെ നിലപാടുകള്‍ അറിയിച്ചശേഷം മൂന്ന് മാസത്തിനകം ഹൈക്കോടതിയില്‍ തീരുമാനമെടുക്കാനാണ് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നിലപാട് മാറ്റം രാഷ്ട്രീയ പ്രേരിതമാണോ എന്ന കാര്യം മാത്രമേ ഹൈക്കോടതി പരിഗണിക്കേണ്ടതുള്ളു. ഇതില്‍ ഹൈക്കോടതിയുടെ തീരുമാനമനുസരിച്ചാവും പ്രത്യേക കോടതിയെ വിചാരണ നടപടികള്‍ പുനരാരംഭിയ്ക്കുക. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ മൂന്ന് കോടിയുടെ അഴിമതി നടത്തിയെന്നാണ് കരുണാകരനെതിരെയുള്ള കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X