ഐടി നയം നിരാശാജനകം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കരട് ഐടി നയം നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
നിലവിലുള്ള ഐടി നയം പരിശോധിയ്ക്കാതെയാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. ഇതുകൂടി കണക്കിലെടുത്ത് കരട് പൊളിച്ചെഴുതണം. ഇപ്പോള്‍ കൊണ്ടുവന്നത് ദീര്‍ഘവീക്ഷണമില്ലാത്ത നയമാണ്- അദ്ദേഹം ആരോപിച്ചു.
ധനകാര്യവകുപ്പിന്റെ പരാജയത്തിന് യുഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. യുഡിഎഫ് ഭരണം കാരണം ഖജനാവ് കാലിയായെന്ന് പറയുന്ന സര്‍ക്കാര്‍ ധവളപത്രം ഇറക്കാന്‍ തയ്യാറാകണം-അദ്ദേഹം പറഞ്ഞു.
താന്‍ ഹൈക്കോടതി ചീഫ് ജസ്റിസിനെ വീട്ടില്‍പോയി കണ്ടിരുന്നു. ഇതില്‍ രഹസ്യമൊന്നും ഇല്ല. മകളുടെ കല്യാണം ക്ഷണിക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. തങ്ങള്‍ക്ക് ഹിതകരമല്ലാതത്ത വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരെ അപഹാസ്യരാക്കുന്ന സിപിഎം നിലപാട് വിലകുറഞ്ഞതാണ്-ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications