മുസ്ലിം ലീഗ് നേതാവ് കെ.എസ്.അബ്ദുള്ള അന്തരിച്ചു
കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗവും വ്യവസായിയുമായ കെ.എസ് അബ്ദുള്ള (73)അന്തരിച്ചു.
കാസര്‍കോട് തടങ്കലിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വിഹിച്ചിരുന്ന അബ്ദുള്ള അനാരോഗ്യത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു.
ഏറെക്കാലമായി രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മാലിക ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, മാലിക് ദിനാര്‍ കോളജ് ഓഫ് ഫാര്‍മസി ആന്റ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഖബറടക്കം വൈകീട്ട് മൂന്ന് മണിയ്ക്ക് മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ നടക്കും.












Click it and Unblock the Notifications