സ്വതന്ത്ര സോഫ്റ്റ്വേറുകള്‍ പ്രോത്സാഹിപ്പിക്കും
തിരുവനന്തപുരം:സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ സാധ്യത പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ അന്തര്‍ദേശീയ നലവാരത്തിലുള്ള സോഫ്റ്റ്വേര്‍ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പുതിയ കരട് ഐടി നയം കൊണ്ടുവന്നു.
ഗവേഷണത്തിനും വ്യാപനത്തിനും വികസനത്തിനുമായി വികസ്വരരാജ്യങ്ങളുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുകയെന്ന് കരടുനയം പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടായിരത്തിപ്പത്താമാണ്ടോടെ ഇന്റര്‍നെറ്റ്വഴി ബന്ധിപ്പിക്കുമെന്ന് നയത്തില്‍ വാഗ്ദാനമുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള രണ്ട് ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് ചെറിയ പട്ടണങ്ങളില്‍ കൂടുതല്‍ ഐടി പാര്‍ക്കുകള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇതിനാവശ്യമായ സ്ഥലവും സര്‍ക്കാര്‍ കണ്ടെത്തി നല്‍കും.
തിരുവനന്തപുരം, കൊച്ചി ഒഴികെയുള്ള സ്ഥലങ്ങളില്‍ ഐടി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. മേഖലയുടെ പ്രത്യേകത കണക്കിലെടുത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഇളവുകളും ഭേദഗതികളും വരുത്തും. സംസ്ഥാനത്തെ എല്ലാ ജില്ലാ സംസ്ഥാന ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിക്കും.
വിവരസാങ്കേതിക വിദ്യായിലധിഷ്ഠിതമായ ഉന്നത പരിശീലനത്തിനായി കൊച്ചിയില്‍ പ്രത്യേക പരിശീലനകേന്ദ്രവും കരടുനയത്തില്‍ വിഭാവനം ചെയ്യുന്നുണ്ട് . വിവരസാങ്കേതിക വിദ്യാ കൂടുതല്‍ ജനകീയമാക്കാനായി അക്ഷയ, ഐടി അറ്റ് സ്കൂള്‍, ഫ്രണ്ട്സ്, സിറ്റികാള്‍ സെന്റര്‍ സംരംഭങ്ങള്‍ സജീവമാക്കും. ഭരണരംഗം കൂടുതല്‍ സുതാര്യാമാക്കാന്‍ ഇ-ഗവേണന്‍സ് നടപ്പാക്കും. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മലയാളത്തിലാക്കി സര്‍ക്കാര്‍ ഉത്തരവുകളും ഗസറ്റ് വിജ്ഞാപനങ്ങളും ഇവ വഴി ലഭ്യമാക്കും.












Click it and Unblock the Notifications