കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക സാമ്പത്തിക മേഖല: ഒരേ അഭിപ്രായമെന്ന് വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐടി രംഗത്ത് പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

ഐടി, വ്യവസായ നയങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യേക സാമ്പത്തികമേഖല അനുവദിക്കുന്നതിനെപ്പറ്റി ഇടതു പാര്‍ട്ടികള്‍ക്കും കേരളത്തിലെ സര്‍ക്കാരിനും വ്യക്തമായ നയമുണ്ടെന്നും ആ നയം അനുസരിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നുമാണ് താന്‍ പറഞ്ഞതെന്ന് വാര്‍ത്താകുറുപ്പില്‍ വി.എസ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കേരള സര്‍ക്കാരില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. വ്യവസായ വകുപ്പിന്റെയും ഐടി വകുപ്പിന്റെയും സമീപനം ഇക്കാര്യത്തില്‍ ഒന്ന് തന്നെയാണെന്നും വി.എസ് പറഞ്ഞു.

ഐടി കരട് നയം പ്രകാശനം ചെയ്തുകൊണ്ട് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് വ്യവസായ നയത്തില്‍ പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കുന്ന വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. പ്രത്യേക സാമ്പത്തിക മേഖലയുടെ കാര്യത്തില്‍ വ്യവസായ വകുപ്പിനും മുഖ്യമന്ത്രിക്കും വ്യത്യസ്ത നിലപാടാണുള്ളതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച വി.എസ് വിശദീകരണക്കുറിപ്പിറക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X