സത്യം കമ്പ്യൂട്ടേഴ്സിന്റെ ലാഭം 30% കുറഞ്ഞു
മുംബൈ: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്സിന്റെ 2006-07 വര്‍ഷത്തെ മൂന്നാം പാദത്തിലെ അറ്റാദായം 30.37 ശതമാനം കുറഞ്ഞു.
മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 343.30 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 493.08 കോടി രൂപയായിരുന്നു ഇത്.
കമ്പനിയുടെ മൂന്നാം പാദത്തിലെ മൊത്ത വരുമാനത്തില്‍ 5.67 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2006 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 1,604.60 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,518.49 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൂന്നാം പാദ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് സത്യം കമ്പ്യൂട്ടേഴ്സ് ഓഹരി വില വെള്ളിയാഴ്ച 4.41 ശതമാനം കുറഞ്ഞു. ഓഹരി വിപണിയില്‍ വെള്ളിയാഴ്ച ഇത് പൊതുവെ ഇടിവുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications