ശങ്കരനാരായണന്‍ നാഗാലാന്റ് ഗവര്‍ണറാവും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ കെ. ശങ്കരനാരായണനെ നാഗാലാന്റ് ഗവര്‍ണറായി നിയമിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. യുഡിഎഫ് കണ്‍വീനറായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചിട്ടുള്ള ശങ്കരനാരായണന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു.
പാലക്കാട് ഡിസിസി പ്രസിഡന്റ്, സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1977ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി, ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.
പാലക്കാട് നിന്നുള്ള രണ്ടാമത്തെ ഗവര്‍ണറാവും ശങ്കരനാരായണന്‍. പാലക്കാട് ജില്ലയിലെ തൃക്കടീരി സ്വദേശി വി.വിശ്വനാഥന്‍ കേരള ഗവര്‍ണറായിരുന്നിട്ടുണ്ട്.












Click it and Unblock the Notifications