Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ദാര്‍ സരോവറില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു

അഹമ്മദാബാദ്: വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. വെള്ളിയാഴ്ചയോടെയാണ് ഇത് പ്രവര്‍ത്തനമാരംഭിയ്ക്കുക.

11ടെര്‍ബൈനുകള്‍വഴി 1450 മെഗാവാട്ട് വൈദ്യുതിയാണ് പവര്‍ ജനറേറ്റര്‍ വഴി ഉല്‍പാദിപ്പിക്കാന്‍ കഴിയുക. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളുടെ ആവശ്യത്തിനായാണ് ഈ വൈദ്യുതി പ്രധാനമായും ഉപയോഗപ്പെടുക.

അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതും അണക്കെട്ടു നിര്‍മ്മിക്കുന്നതിനായി കുടിയൊഴിപ്പിച്ച ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും സംബന്ധിച്ച് ഉണ്ടായ വിവാദങ്ങള്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെ വന്‍ വാര്‍ത്താ പ്രാധാന്യമുള്ളതാക്കി മാറ്റിയിരുന്നു.

അണക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക മേധാ പട്കറുടെ നേതൃത്വത്തില്‍ നര്‍മ്മദാ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ നിരവധി സമരങ്ങളും നിരാഹാര സത്യഗ്രഹങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വിഷയം പലതവണ കോടതിയിലെത്തുകയും നിരവധി വിധികള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ നര്‍മ്മദാ ബചാവോ ആന്ദോളന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഉയരം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കോടതി വിധിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+