സോണിയയെ നെഞ്ചിലേറ്റി ഓട്ടോഡ്രൈവര്‍
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രൂപം നെഞ്ചില്‍ പച്ചകുത്തി ഓട്ടോ ഡ്രൈവറായ അശോക് പണ്ഡിറ്റ് അവര്‍ക്ക് ദേവപരിവേഷം നല്‍കുന്നു.
സോണിയയുടെ കടുത്ത ആരാധാകനായ അശോക് പണ്ഡിറ്റ് 125 തവണയാണ് കടുത്ത വേദന സഹിച്ച് സോണിയയുടെ രൂപം നെഞ്ചില്‍ പച്ചകുത്തിയത്.
ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ സോണിയയ്ക്ക് ദേവതയുടെ പരിവേഷമാണുള്ളതെന്നാണ് അശോകിന്റെ പക്ഷം. രാഷ്ട്രീയക്കാരെല്ലാം സ്ഥാനമാനങ്ങള്‍ക്കും പണത്തിനും പിന്നാലെ പായുമ്പോള്‍ രാജ്യത്തിന്റെ നന്മയ്ക്കായി പ്രധാനമന്ത്രി പദം വരെ ഉപേക്ഷിയ്ക്കാന്‍ തയ്യാറായ നേതാവാണ് സോണിയയെന്ന് അശോക് ചൂണ്ടിക്കാട്ടുന്നു.
പാലി നഗരത്തിലെ താമസക്കാരനായ അശോക് ഇതേവരെ ഒരു കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. നെഞ്ചില്‍ മാത്രമല്ല സ്വന്തം ഓട്ടോറിക്ഷയിലും അശോക് സോണിയയുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. 2004ല്‍ സോണിയ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചതോടെയാണ് അശോകിന്റെ ആരാധന ഇത്രയും വളര്‍ന്നത്.
സോണിയയെ വ്യക്തിപരമായി കണ്ട് സംസാരിയ്ക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അശോക് പറയുന്നു.












Click it and Unblock the Notifications