Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുധക്കടത്ത്: കോയയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ആയുധക്കടത്ത് കേസിലെ മുഖ്യമന്ത്രി ആര്‍.ഒ കോയയുടെ ജാമ്യപേക്ഷ പ്രത്യേക കോടതി തള്ളി.

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ പുരോഗതിയെ അത് ബാധിയ്ക്കുമെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ദുബായില്‍ നിന്ന് കേരളത്തിലേയ്ക്ക് ആയുധം കടത്തുന്നതിന് ചില കസ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി കോയ പൊലീസിന് മൊഴിനല്‍കിയിരുന്നു. ഗുരുവായൂരില്‍ വെച്ചുള്ള തന്റെ കീഴടങ്ങള്‍ ഒരു ആസൂത്രിത പദ്ധതിയായിരുന്നുവെന്നും കസ്റംസ് നേരത്തേ തന്നെ പിടികൂടിയതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി കളിപ്പാട്ടങ്ങളുടെ വിഭാഗത്തില്‍പ്പെടുത്തി ഇയാള്‍ തോക്കുകള്‍ കേരളത്തിലേയ്ക്ക് കടത്തുന്നുണ്ട്. എന്നാല്‍ കോയയുടെമൊഴികള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നും കസ്റംസിനെ കണ്ണിയാക്കി കേസ് വഴിതിരിച്ചുവിടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കൂടുതലായി അന്വേഷണം നടത്തണമെന്നും പൊലീസ് പറഞ്ഞു.

കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് കോയ കൂടുതലും ആയുധക്കടത്ത് നടത്തിയിരുതെന്ന വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി തുറമുഖം വഴി മുമ്പും ആയുധം കടത്തിയതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു. ആയുധങ്ങള്‍ കടത്തുമ്പോള്‍ നികുതിയടച്ചിരുന്നോ എന്നതിലും കേരളത്തിലെത്തിയ ആയുധങ്ങല്‍ കൈപ്പറ്റിയവരെക്കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇയാള്‍ ആരുടെയെങ്കിലും ബിനാമിയാണോ എന്ന കാര്യവും അന്വേഷിച്ചുവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+