Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: മാണി

കണ്ണൂര്‍: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളോടും ഉത്തരവാദിത്തമില്ലാതായിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി ആരോപിച്ചു.

ഭരണത്തെപ്പറ്റി ഒന്നും അറിയാത്ത മുഖ്യമന്ത്രിയും അദ്ദേഹവുമായി കലഹിച്ചുകൊണ്ടിരിക്കുന്ന വകുപ്പ്മന്ത്രിമാരും ചേര്‍ന്നാണ് സംസ്ഥാനം ഭരിയ്ക്കുന്നത്. ശാസനകൊണ്ടും താക്കീതുകൊണ്ടും താന്‍ നന്നാകില്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവസ്ഥ പരിതാപകരമാണ്- മാണി പറഞ്ഞു.

വകുപ്പു മന്ത്രിമാര്‍ എന്തുപറഞ്ഞാലും അത് താനറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എഡിബി കരാറും വ്യാജ സിഡി പ്രശ്നവും വ്യവസായ നയം തുടങ്ങിയ കാര്യങ്ങളും തന്റെ അറിവോടെയല്ലെന്ന് പല തവണ മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു.

സര്‍ക്കാറിന്റെ ഈ പോക്ക് തിരുത്തണം. വ്യവസായ നയവും ഐടി നയവും തമ്മിലുള്ള വൈരുദ്ധ്യം സംസ്ഥാനത്തെ നിക്ഷേപസാധ്യതകളെ ഇല്ലാതാക്കിയിരിക്കുകയാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+