Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാറിനെതിരെ എന്‍സിപി സമരത്തിന്

തിരുവനന്തപുരം: ഭരണത്തിലേറ്റിയെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ജനങ്ങളെ ശിക്ഷിയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ സമരം തുടങ്ങുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്. പോളിറ്റ് ബ്യൂറോയാകട്ടെ ഈ രണ്ടുകൂട്ടരെയും തള്ളിപ്പറയുന്നു.

മുഖ്യമന്ത്രിയറിയാതെയാണ് മന്ത്രിമാര്‍ നയപ്രഖ്യാപനം നടത്തുന്നത്. ഇപ്പോള്‍ കൊണ്ടുവന്ന കരട് ഐടി നയം നടപ്പാക്കുന്ന കാര്യവും സംശയമാണ്. സമരത്തിലേയ്ക്ക് നയിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് കരട് നയത്തില്‍ അടങ്ങിയിരിക്കുന്നത്- മുരളീധരന്‍ ആരോപിച്ചു.

സംസ്ഥാനത്തേയ്ക്ക് മാരകായുധങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത് പതിവായിരിക്കുകയാണ്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.

പ്രതിപക്ഷനേതാവിന്റെ പ്രസംഗ വേദിയ്ക്കരികെ സ്ഫോടനം നടന്ന സംഭവം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ ആയുധധാരികളായ പൊലീസുകാരുടെ അകമ്പടി വേണമെന്ന അവസ്ഥ വരും- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+