Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ക്സിസ്റ് സംഘടനകള്‍ ക്രമസമാധാനം തകര്‍ക്കുന്നു: ചെന്നിത്തല

കണ്ണൂര്‍: എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്നരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു.

കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കോടതികളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ജയകൃഷ്ണന്‍ മാസ്റര്‍വധക്കേസില്‍ വിധിവന്നപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തിയവരാണ് ഇപ്പോള്‍ കോടതിയ്ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഭാഗത്ത് ജനാധിപത്യ അവകാശങ്ങളെ പിച്ചിച്ചീന്തുകയും അക്രമത്തിലൂടെ ലക്ഷ്യം നേടാന്‍ ശ്രമിയ്ക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് കോടതികളെ നിശബ്ദമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് മാര്‍ക്സിസ്റ് പാര്‍ട്ടി നടത്തുന്നത്. ഇതുരണ്ടും ജനാധിപത്യത്തെ നശിപ്പിക്കുന്ന മാര്‍ങ്ങളാണ്- അദ്ദേഹം പറഞ്ഞു.

രണ്ടുതരം പൗരന്മാരെ സൃഷ്ടിയ്ക്കുന്നതാണ് ഇന്നത്തെ പൊലീസ് സംവിധാനം. സാധാരണക്കാര്‍ക്ക് പൊലീസ് സ്റേഷനുകളില്‍ നിന്നും നീതി ലഭിക്കുന്നില്ല. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഭരണത്തില്‍ പൊലീസ് സ്റേഷനുകളില്‍ നിന്നും നീതി കിട്ടാത്തവരുടെ അവസാന അഭയമാണ് കോടതികള്‍. ആ കോടതികളില്‍ പോലും അവര്‍ക്ക് നീതി കിട്ടാത്ത സാഹചര്യം ഉണ്ടാക്കുന്നത് സര്‍വാധിപത്യത്തിന്റെ ചില തന്ത്രങ്ങളാണ്- ചെന്നിത്തല അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+