കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് ശില്പ

  • By Staff
Google Oneindia Malayalam News

ദില്ലി: ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ടിവി ഷോയ്ക്കിടെ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ നിന്ന് ബോളിവുഡ് നടി ശില്പാ ഷെട്ടി പിന്‍മാറുന്നു.

നേരത്തെ പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റൊരു നടിയായ ജെയിഡ് ഗുഡി തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് പരിപാടിക്കിടെ തന്നെ ശില്പ ഷെട്ടി പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനല്‍-4 നിഷേധിച്ചിരുന്നു.

വംശീയാധിക്ഷേപ ആരോപണത്തെ തുടര്‍ന്ന് പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പ് തന്നെ പിന്‍വലിക്കപ്പെട്ട സാഹചര്യത്തിലാണ് ശില്പ തന്റെ നിലപാടില്‍ നിന്ന് പിന്നോക്കം പോയിരിക്കുന്നത്.

തനിക്ക് പരിപാടിക്കിടെ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ലെന്നും പരിപാടിക്കിടെ തനിക്ക് നേരെയുണ്ടായ പെരുമാറ്റത്തിന് വംശീയനിറം നല്‍കേണ്ടതില്ലെന്നും ശില്പ പറഞ്ഞു.

അതേ സമയം വിവാദത്തെ തുടര്‍ന്ന് പരിപാടിയുടെ പ്രേക്ഷകരുടെ എണ്ണം 52 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. വിവാദത്തിന് മുമ്പ് ഇരുപത് ലക്ഷം പ്രേക്ഷകരാണ് ഈ പരിപാടിക്കുണ്ടായിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X