കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ത്രണ്ടുകാരന്‍ എലികളുടെ കടിയേറ്റ് മരിച്ചു

  • By Staff
Google Oneindia Malayalam News

ബഗല്‍പൂര്‍: അയല്‍വാസി തട്ടിക്കൊണ്ടുപോയ പന്ത്രണ്ടുവയസുകാരന്‍ എലികളുടെ കടിയേറ്റ് മരിച്ചു.

ബഗല്‍പൂരിലെ ബുദ്ധചക്-കചാരിയ ഗ്രാമത്തിലെ റയില്‍വേ ഉദ്യോഗസ്ഥനായ സഞ്ജീവ് സിംഗിന്റെ മകനായ റോഷന്‍ (രാജ)ആണ് എലികളുടെ കടിയേറ്റ് ദാരുണമായി മരിച്ചത്.

സഞ്ജീവിന്റെ അയല്‍ക്കാരനായ ഗുരുദേവ് ഷാ പണം ആവശ്യപ്പെട്ടുകൊണ്ട് റോഷനെ തട്ടിക്കൊണ്ടുപോവുകയും വായില്‍ തുണിതിരുകി കയ്യും കാലും കെട്ടി മരം കൊണ്ടുള്ള ഡ്രമ്മില്‍ കുട്ടിയെ തള്ളുകയുമായിരുന്നു.

ഡ്രമ്മിനകത്തുണ്ടായരുന്ന എലികളുടെ കടിയേറ്റ് ശബ്ദിക്കാനാകാതെയാണ് റോഷന്‍ മരിച്ചതെന്ന് പൊലിസ് പറഞ്ഞു. ജനവരി 11ന് രാത്രിയിലാണ് ഷാ റോഷനെ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ വിട്ടുകൊടുക്കാനായി രണ്ട് ലക്ഷം രൂപയാണ് ഗുരുദേവ് സഞ്ജീവിനോട് ആവശ്യപ്പെട്ടത്. പണം ആവശ്യപ്പെട്ടുകൊണ്ട് വന്ന ഫോണിന്റെ വിശദാംശങ്ങള്‍ റോഷന്റെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും പിന്നീട് കോളര്‍ ഐഡിയിലെ നമ്പര്‍ അന്വേഷിച്ച് സംഭവത്തിന് പിന്നില്‍ ഗുരുദേവ് ഷായാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ് ചെയ്യുകയുമായിരുന്നു.

പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ റോഷന്റെ മൃതദേഹം തൊട്ടടുത്തുള്ള ഗ്രാമത്തിലെ കരിമ്പുപാടത്ത് കുഴിച്ചിട്ടിരിക്കുകയാണെന്നും അറസ്റിലായ ഗുരുദേവ് മൊഴിനല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X