Get Updates
Get notified of breaking news, exclusive insights, and must-see stories!

ശങ്കരനാരായണനെ ഗവര്‍ണറായി നിയമിച്ചു

ദില്ലി: കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ. ശങ്കരനാരായണനെ നാഗാലാന്റ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു.

ശങ്കരനാരായണന്‍ ഫിബ്രവരി ആദ്യവാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇപ്പോള്‍ നാഗാലാന്റ് ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ശ്യാമള്‍ ദത്തയുടെ കാലാവധി ജനവരി 27ന് അവസാനിയ്ക്കും.

ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി ഇ.എസ്.എല്‍ നരസിംഹനെ ചത്തീസ്ഗഢ് ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

ശങ്കരനാരായണന്‍ പാലക്കാട്ടെ വസതിയില്‍ നിന്നും ഞായറാഴ്ച ദില്ലിയ്ക്ക് തിരിക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരെ സന്ദര്‍ശിച്ചശേഷം സത്യപ്രതിജ്ഞയുടെ തിയതി തീരുമാനിക്കും.

ശങ്കരനാരായണന്റെ പേര് ഗവര്‍ണര്‍ പദവയിലേയ്ക്ക് പരിഗണിച്ചു തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തോളമായി. വക്കം പുരുഷോത്തമന്‍, പി.പി തങ്കച്ചന്‍ എന്നിവരുടെ പേരുകളും വിവിധ ഘട്ടത്തില്‍ പരിഗണനയ്ക്ക് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+