Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉജാല-ഏഷ്യാനെറ്റ് അവാര്‍ഡ്: മോഹന്‍ലാല്‍ മികച്ച നടന്‍

തിരുവനന്തപുരം: 2006ലെ ഉജാലാ ഏഷ്യാനെറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടന്‍. കീര്‍ത്തിചക്രയിലെ അഭിനയം കണക്കിലെടുത്താണ് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മികച്ച ചിത്രം ക്ലാസ് മേറ്റ്സ് ആണ്. കീര്‍ത്തിചക്ര സംവിധാനം ചെയ്ത മേജര്‍ രവിയാണ് മികച്ച സംവിധായകന്‍. മികച്ച നടിയായി പത്മപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. വടക്കുംനാഥന്‍, കറുത്ത പക്ഷികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പത്മപ്രിയയെ അവാര്‍ഡിനര്‍ഹയാക്കിയത്.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചു നല്‍കുന്ന പുരസ്കാരത്തിന് ശോഭനാ പരമേശ്വരന്‍ നായരെയാണ് തെരഞ്ഞെടുത്തത്.

മികച്ച വില്ലനായി സിദ്ദിഖിനെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച സഹനടനുള്ള അവാര്‍ഡ് സായി കുമാറിനും മികച്ച സഹനടിക്കുള്ള അവാര്‍ഡ് ക്ലാസ് മേറ്റ്സില്‍ അഭിനയിച്ച രാധികയ്ക്കും ലഭിച്ചു. മികച്ച ഹാസ്യനടനുള്ള പുരസ്കാരം ഇന്നസെന്റിനാണ്. യെസ് യുവര്‍ ഓണറിലെ അഭിയം പരിഗണിച്ചാണ് ഇന്നസെന്റിനെ തിരഞ്ഞെടുത്തത്. . കറുത്തപക്ഷികളില്‍ അഭിനയിച്ച ബേബി മാളവികയാണ് മികച്ച ബാലനടി.

ജി.വേണുഗോപാലാണ് മികച്ച ഗായകന്‍ (ബാബാ കല്യാണി). മഞ്ജരി മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. ഗാനരചയിതാവായി ഗിരീഷ് പുത്തഞ്ചേരിയേയും സംഗീത സംവിധായകനായി രവീന്ദ്രനേയും (വടക്കുംനാഥന്‍) തിരഞ്ഞെടുത്തു.

ഏഷ്യാനെറ്റ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാധവനാണ് അവാര്‍ഡ് വിവരം ശനിയാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+