കോഴിക്കോടന്‍ അന്തരിച്ചു
കോഴിക്കോട്: പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ കോഴിക്കോടന്‍ (81) അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് പുതിയപാലം ശ്മശാനത്തില്‍ നടക്കും. പാലക്കാട് ജില്ലയിലെ ചെമ്പ്ര സ്വദേശിയായ അദ്ദേഹം കോഴിക്കോടാണ് താമസിച്ചിരുന്നത്.
കോഴിക്കോടന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുണ്ടക്കാപറമ്പില്‍ അപ്പുക്കുട്ടന്‍ നായര്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോടന്റെ പ്രധാന കൃതികള്‍ ചലച്ചിത്ര സല്ലാപം, മഹാനായ ശിക്കാരി, ചലച്ചിത്രാസ്വാദനം എന്നിവയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രശാല എന്ന സിനിമാ നിരൂപണ പംക്തിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ഭാര്യ സ്വര്‍ണ്ണകുമാരി. മക്കള്‍: കൃഷ്ണദാസ്, നിര്‍മല.












Click it and Unblock the Notifications