ശബരിമല നട അടച്ചു
ശബരിമല: മണ്ഡല - മകരവിളക്ക് ഉത്സവകാലത്തിന് വിരാമം കുറിച്ചുകൊണ്ട് ശബരിമല ക്ഷേത്രം ശനിയാഴ്ച രാവിലെ അടച്ചു. ഇനി കുംഭമാസത്തെ പൂജകള്‍ക്കായി മകരം അവസാനത്തോടെയാണ് നട തുറക്കുക.
വെള്ളിയാഴ്ച ഗുരുതി പൂജ നടന്നു. ഗുരുതി പൂജ കഴിഞ്ഞ് ദീപാരാധനയ്ക്കും കളമെഴുത്തിനും ശേഷം ഹരിവരാസനം ചൊല്ലുകയും തുടര്‍ന്ന് നട അടയ്ക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ അനില്‍ കുമാര്‍ വര്‍മ്മ സ്വാമി ദര്‍ശനം നടത്തി ഭഗവാനോട് യാത്രചോദിച്ചതോടെ നട അടയ്ക്കലിന് ആരംഭമായി. തന്ത്രിയുടെയും മേള്‍ശാന്തിയുടെയും സാന്നിധ്യത്തിലാണ് നട അടച്ചത്.












Click it and Unblock the Notifications