Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഡാമിനുള്ള ആവശ്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിയ്ക്കുകയെന്ന കേരളത്തിന്റെ ആവശ്യം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നും തമിഴ്നാട് ഏകപക്ഷീയമായി പിന്‍മാറുകയും വീണ്ടും സുപ്രിം കോടതിയെ സമീപിയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായാണ് ഉന്നതതലയോഗം ചേര്‍ന്നത്.

കേരളവും തമിഴ്നാടും തമ്മില്‍ ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും സുപ്രിം കോടതിയെ അറിയിക്കും. ഇക്കാര്യത്തില്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചനടത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിയ്ക്കും.

ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍.കെ അഗര്‍വാള്‍, നിയമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ജോര്‍ജ് ജെയിംസ്, ഇടുക്കി ജില്ലാ കളക്ടര്‍ എ.കെ രാജന്‍, അഡ്വൈസര്‍ വി.എം വത്സലന്‍, ആര്‍. ബാലകൃഷ്ണന്‍ നായര്‍, എം ശശിധരന്‍, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ബി.എസ് രാധാകൃഷ്ണന്‍, ഇടുക്കി പൊലീസ് സൂപ്രണ്ട് കെ.കെ ചെല്ലപ്പന്‍, സെസ്സ് ശാസ്ത്രജ്ഞന്‍ ജോണ്‍മത്തായി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+