റിയാലിറ്റി ടിവി ഷോ: ജെയിഡ് ഗുഡി പുറത്തായി
ലണ്ടന്‍: ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ടിവി ഷോയില്‍ ഇന്ത്യന്‍ താരം ശില്പ ഷെട്ടി തുടരും. യുകെയിലെ പ്രേക്ഷകരില്‍ ഭൂരിഭാഗവും ശില്‍പ്പയെ പിന്താങ്ങിയതോടെ ബ്രിട്ടീഷ് ടെലിവിഷന്‍ താരമായ ജെയിഡ് ഗുഡി പരിപാടിയില്‍ നിന്ന് പുറത്തായി.
പരിപാടിയ്ക്കിടെ ശില്പ ഷെട്ടിയ്ക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന വിവാദത്തെത്തുടര്‍ന്നാണ് പ്രേക്ഷക വോട്ടിലൂടെ ശില്പ മുന്‍നിരയിലെത്തുകയും ജെയ്ഡ് ഗുഡി പുറത്താവുകയും ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ താരത്തിനെതിരെ ഇവര്‍ വംശീയാധിക്ഷേപം നടത്തിയതിന് പിന്നാലെ റിയാലിറ്റി ഷോയ്ക്കെതിരെ 38,000 പരാതികളാണ് ടെലിവിഷന്‍ പരിശോധകരായ ഓഫ്കോമിന് ലഭിച്ചിരിക്കുന്നത്.
വിവാദത്തെത്തുടര്‍ന്ന് പരിപാടി തന്നെ മുടങ്ങുമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോള്‍ ശില്പ പരാതി പിന്‍വലിയ്ക്കുകയും തനിയ്ക്കെതിരെ പരിപാടിയിലുണ്ടായ ആരോപണങ്ങളെ വംശീയമായി കാണേണ്ടതില്ലെന്ന് പറയുകയും ചെയ്യുകയായിരുന്നു.
വിവാദമുണ്ടായശേഷം പരിപാടി കാണുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴിയും മറ്റും ശില്പ ഷെട്ടിയ്ക്ക് പ്രേക്ഷകരുടെ വന്‍ പിന്തുണയാണ് ലഭിച്ചത്.












Click it and Unblock the Notifications