ടാറ്റ സിങ്കൂരില്‍ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി
സിങ്കൂര്‍: പശ്ചിമബംഗാളിലെ സിങ്കൂരില്‍ ടാറ്റ മോട്ടോര്‍സ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതി ലഭിച്ചതോടെ ഞായറാഴ്ചയാണ് ടാറ്റ നിര്‍മാണത്തിന് തുടക്കമിട്ടത്.
700 ഏക്കറിലാണ് ടാറ്റയുടെ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നത്. സിങ്കൂരിലെ തൊഴിലാളികള്‍ പ്ലാന്റ് നിര്‍മാണത്തിനു വേണ്ടി ജോലി ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ടാറ്റ നിര്‍മാണ സ്ഥലത്ത് പൂജ നടത്തി. വിവിധ അവിദഗ്ധ തൊഴില്‍ അവസരങ്ങള്‍ സിങ്കൂരിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ടാറ്റ അറിയിച്ചു.
ഒരു ലക്ഷം രൂപ വിലയുള്ള കാര്‍ നിര്‍മിക്കാന്‍ 1000 കോടി രൂപയുടെ പദ്ധതിയാണ് ടാറ്റ സിങ്കൂരില്‍ നടപ്പിലാക്കുന്നത്.












Click it and Unblock the Notifications