മലപ്പുറത്ത് ഹര്‍ത്താല്‍ ഭാഗികം
മലപ്പുറം: ജില്ലയില്‍ ആര്‍എസ്എസ് ഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. ഹര്‍ത്താലിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലക്കാട്ട് ആര്‍എസ്എസ്. പ്രവര്‍ത്തകനായ രവിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം നടക്കുന്നതിനിടെ താഴെപാലത്തിന് സമീപം വച്ചാണ് ബൈക്കില്‍ വരികയായിരുന്ന തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് റഫീഖിന് വെട്ടേറ്റത്. കൈക്കും കാലിനും നെഞ്ചിനു ഗുരുതരമായി വെട്ടേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗത തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലാണ് വാഹനങ്ങള്‍ കടുതലായും തടയുന്നത്. കെഎസ്ആര്‍ടിസി ജില്ലയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മരിച്ച രവി ആര്‍എസ്എസ് തിരുനാവായ കാര്യവാഹക് ആയിരുന്നു. ആര്‍എസ്എസ് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് രവിയെയും സുഹൃത്തായ ബാബുവിനെയും വെട്ടി പരിക്കേല്പിച്ചത്.
രവി സംഭവസ്ഥലത്ത് വച്ച്തന്നെ മരണപ്പെടുകയായിരുന്നു. ബാബു ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications