സുന്ദരന്‍ നാടാര്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാര്‍ (74) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ശനിയാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുന്ദരന്‍ നാടാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പാറശ്ശാലയിലെ കുടുംബവീട്ട് വളപ്പില്‍ നടക്കും. നിരവധി തവണ കോണ്‍ഗ്രസ്സ് എംഎല്‍എ ആയിരുന്ന സുന്ദരന്‍ നാടാര്‍ ഡിഐസിയില്‍ ചേരുകയും പിന്നീട് എന്‍സിപിയില്‍ എത്തുകയുമായിരുന്നു.
പാറശാലയില്‍ നിന്നാണ് പല തവണ അദ്ദേഹം നിയമസഭയിലെത്തിയത്. പാറശാലക്കാര്‍ക്ക് നാടാര്‍ നാടാര്‍ അണ്ണനായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാറശാല നാടാരെ കൈവിട്ടു.












Click it and Unblock the Notifications