ബാഗ്ലൂര്‍ നഗരം ശാന്തമാകുന്നു
ബാംഗ്ലൂര്‍: ഞായറാഴ്ച സംഘര്‍ഷമുണ്ട ബാംഗ്ലൂരിലെ ശിവാജി നഗറിലും പരിസരത്തും സ്ഥിതിഗതികള്‍ ശാന്തമാകുന്നു.
സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ഉന്നതതലയോഗം ചേരുന്നുണ്ട്.
ഞായറാഴ്ച പൊലീസ് വെടിവെയ്പില്‍ മരിച്ച പന്ത്രണ്ടുവയസുകാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രശ്നബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തിങ്കളാഴ്ച പ്രവര്‍ത്തിക്കുന്നില്ല.
സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications