കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിന്റെ കഥാകാരിയെ കാണാന്‍ മുഖ്യമന്ത്രിയെത്തി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളം വിടാനൊരുങ്ങുന്ന മലയാളത്തിന്റെ പ്രിയ കഥാകാരി കമല സുരയ്യയെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

കേരളം വിട്ട് മകനോടൊപ്പം പുനെയിലേയ്ക്ക് പോകുന്നതിനുമുമ്പ് മുഖ്യമന്ത്രിയെ നേരിട്ടുകാണണമെന്ന സുരയ്യയുടെ ആഗ്രഹം നിറവേറ്റാനായാണ് വി.എസ് ഞായറാഴ്ച കടവന്ത്രയിലുള്ള അവരുടെ വസിതയില്‍ എത്തിയത്.

നേരിട്ടുകണ്ടപ്പോള്‍ ആദ്യം സുരയ്യയ്ക്ക് മുഖ്യമന്ത്രിയെ അറിയിക്കാനുണ്ടായിരുന്ന പരാതി കുമിഞ്ഞുകൂടുന്ന മാലിന്യത്തെപ്പറ്റിയായിരുന്നു. പുറത്തേയ്ക്കിറങ്ങാനും സ്വസ്ഥമായി ശ്വസിക്കാനും കഴിയാത്തരീതിയില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യമാണ് തന്റെ അവസ്ഥ വഷളാക്കിയതെന്നും. മലയാളികളുടെ മനസ്സിലുള്ള മാലിന്യത്തിന് പുറത്തുള്ള മാലിന്യത്തേക്കാള്‍ നാറ്റമാണെന്നും അതുകൊണ്ടാണ് താന്‍ കേരളം വിടുന്നതെന്നും കഥാകാരി മുഖ്യമന്ത്രിയോട് പറഞ്ഞു.

നഗരത്തിലെ മാലിന്യസംസ്കരണത്തിനായി നടപടിയെടുക്കുമെന്ന് വി.എസ് സുരയ്യയ്ക്ക് ഉറപ്പുനല്‍കി. താമസം മാറ്റിയാലും ഇടയ്ക്ക് കേരളത്തില്‍ വരണമെന്ന് വി.എസ് കമലാ സുരയ്യയോട് ആവശ്യപ്പെട്ടു.

പിന്നീട് രണ്ടുപേരും സ്വകാര്യമായി അരമണിക്കൂറിലേറെ സംസാരിച്ചു. കമലാ സുരയ്യയെപ്പോലെ ധീരതയുള്ളവരും മതേതരത്വത്തിനായി നിലകൊള്ളുകയും ചെയ്യുന്ന വനിതകള്‍ കേരളത്തിനാവശ്യമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വി.എസ് പറഞ്ഞു.

വി.എസ് കളങ്കരഹിതനായ പൊതുപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിയ്ക്കുമെന്നും സുരയ്യയും പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എം.സി ജോസഫൈനൊത്താണ് വി.എസ് എത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X