കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റിസ് വി.കെ ബാലിയ്ക്ക് വേണ്ടി വി.എസിന്റെ ശുപാര്‍ശക്കത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലി സുപ്രിം കോടതി ജഡ്ജി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാന്‍ യോഗ്യനാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് കത്തെഴുതി.

ചണ്ഡിഗഡിലെ ട്രീബ്യൂണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍ക്കാറിനെതിരെ വിധിപറഞ്ഞ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റിസ് വി.കെ ബാലിയ്ക്കെതിരെ എസ്എഫ്ഐയും സിപിഎമ്മും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാടില്‍ നിന്നും കടകവിരുദ്ധമായി ബാലിയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് വി.എസ് കത്തെഴിതിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ജസ്റിസ് വി.കെ ബാലി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. സുപ്രിം കോടതി ജഡ്ജിയായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷം കൂടി സര്‍വ്വീസില്‍ തുടരാന്‍ കഴിയുമായിരുന്നു.

ബാലിയേക്കാള്‍ ജൂനിയറായ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റിസ് എച്ച്.എസ് ബേദിയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചപ്പോഴാണ് ഈ സ്ഥാനത്തേയ്ക്ക് ബാലിയും യോഗ്യനാണെന്ന് കാണിച്ചുകൊണ്ട് വി.എസ് കത്തെഴിതിയത്.

ബാലിയെ അവഗണിച്ചത് ശരിയായില്ലെന്ന് കത്തില്‍ വി.എസ് പരാമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല സത്യസന്ധതയും ആര്‍ജ്ജവവുംകൊണ്ട് ബാലി സുപ്രിം കോടതി ജഡ്ജി പദവിയ്ക്ക് അര്‍ഹനാണെന്നും വി.എസ് കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സുപ്രിം കോടതി ജഡ്ജിസ്ഥാനത്തേയ്ക്ക് സംസ്ഥാന സര്‍ക്കാറോ മുഖ്യമന്ത്രിയോ ആരുടെയെങ്കിലും പേരു ശുപാര്‍ശ ചെയ്യുന്ന പതിവ് ഇല്ലെന്നിരിക്കെ നിയമവൃത്തങ്ങളിലും വി.എസിന്റെ പ്രവൃത്തി അമ്പരപ്പുളവാക്കിയിരിക്കുകയാണ്. പാര്‍ട്ടിയ്ക്കകത്ത് ഇത് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമായേയ്ക്കുമെന്നും നീരീക്ഷിക്കപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X