Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേന്ദ്രബാബു കമ്മിഷന്റെ കാലാവധി നീട്ടി

കൊച്ചി: സംസ്ഥാനത്തെ കസ്റഡിമരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റിസ് രാജേന്ദ്രബാബു കമ്മിഷന്റെ കാലാവധി നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

ഫെബ്രുരുവരി 28വരെയാണ് കമ്മിഷന്റെ കാലാവധി നീട്ടിയിരിക്കുന്നത്. 2006ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ് 16വരെയുള്ള കാലത്ത് നടന്ന കസ്റഡി മരണങ്ങളെക്കുറിച്ചന്വേഷിക്കാന്‍ സെപ്തംബര്‍ 15നാണ് കമ്മിഷനെ നിയമിച്ചത്.

അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന്‍ സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ജസ്റിസ് രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.

നിലവില്‍ 15 കസ്റഡിമരണക്കേസുകളാണ് കമ്മിഷന്‍ അന്വേഷിക്കുന്നതെന്നും മൂന്ന് കേസുകളില്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+