ഫഹദിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു
കോഴിക്കോട്: മൈസൂര്‍ പൊലീസ് കേരള പൊലീസിന് കൈമാറിയ പാകിസ്ഥാന്‍ തീവ്രവാദി മുഹമ്മദ് ഫഹദിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.
കോഴിക്കോട് ബസ് സ്റാന്റില്‍ നടന്ന ഇരട്ട സ്ഫോടനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം എസ്.പി ടി.ടി മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് കോഴിക്കോട്ട് വെച്ച് ഫഹദിനെ ചോദ്യം ചെയ്തത്.
രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇയാള്‍ പറഞ്ഞതെന്നാണ് വിവരം. സ്ഫോടനവുമായി തനിയ്ക്ക് ബന്ധമില്ലെന്നായിരുന്ന ഫഹദ് നേരത്തേ മൊഴി നല്‍കിയത്. ഇതുവരെ കിട്ടിയ വിവരങ്ങള്‍വെച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി 18നാണ് മൈസൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനായി ഫഹദിനെ കേരള പൊലീസിന് വിട്ടുകൊടുത്തത്. കോഴിക്കോട് പൊലീസ് ബ്ബിലാണ് ഫഹദിനെ താമസിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications