ഐസ്ക്രിം പാര്‍ലര്‍ കേസ് വിധിപറയാനായി മാറ്റിവെച്ചു
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി വിധിപറയാനായി മാറ്റിവെച്ചു.
പ്രതികളെ വെറുതെവിട്ടതിനെതിരെ അന്വേഷി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വാദം നടത്താന്‍ സുപ്രിം കോടതിയിലെ അഭിഭാഷകനെ ഏര്‍പ്പെടുത്തേണ്ടതിനാല്‍ കൂടുതല്‍ സമയം വേണമെന്നുള്ള കെ. അജിതയുടെ ആവശ്യം കോടതി അനുവദിച്ചില്ല.
അന്വേഷിയ്ക്കുവേണ്ടി നേരത്തേ ഹാജരായിരുന്ന അഭിഭാഷക കെ.വി ഭദ്രകുമാരി വക്കാലത്ത് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് അജിത കോടതിയില്‍ നേരിട്ട് ഹാജരായി ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ പ്രിതികളെ വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലും അന്വേഷിയുടെ വാദങ്ങളും സമാനമായതിനാല്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications