എസ്ആര്‍ഇ-1 വിജയകമായി തിരിച്ചെത്തി
ശ്രീഹരിക്കോട്ട: പിഎസ്എല്‍വിയില്‍ വിക്ഷേപിച്ച എസ്ആര്‍ഇ-ഒന്ന് എന്ന ഉപഗ്രഹം വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി.
കണക്കുകൂട്ടലുകള്‍ തെറ്റിയ്ക്കാതെ തിങ്കളാഴ്ച രാവിലെ പത്തുമണിയ്ക്കുതന്നെ 550കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയ്ക്ക് 130കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. പിന്നീട് കോസ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപഗ്രഹം വീണ്ടെടുത്തു.
ഇതോടെ വിക്ഷേപിച്ച ഉപഗ്രഹം തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന നാലാമത്തെ രാജ്യമെന്ന സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. റഷ്യ, അമേരിക്ക, ചൈന എന്നീരാജ്യങ്ങള്‍ മാത്രമാണ് റീ-എന്‍ട്രി എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.
എസ്.ആര്‍.ഇ-1ന്റെ താപ സംരക്ഷണ കവചവും ഇന്ന് വിജയകരമായി പരീക്ഷിക്കപ്പെട്ടു. ബഹിരാകാശത്തുനിന്ന് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേയ്ക്ക് പ്രവേശിയ്ക്കുമ്പോഴുണ്ടാകുന്ന കൊടും ചൂടിനെ അതിജീവിക്കാന്‍ സഹായിക്കുന്ന കവചം ഉപഗ്രഹം തിരിച്ചിറക്കുന്ന പരീക്ഷണങ്ങളില്‍ നിര്‍ണ്ണായകമാണ്. 2008ല്‍ തുടങ്ങാനിരിക്കുന്ന ചന്ദ്രയാന്‍ ദൗത്യത്തിലേയ്ക്കുള്ള നിര്‍ണ്ണായകമായ കാല്‍വെയ്പാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications