കേന്ദ്രനേതൃത്വം വി.എസിന് താക്കീത് നല്‍കി: കാരാട്ട്
കൊച്ചി: എഡിബി പ്രശ്നമുള്‍പ്പെടെയുള്ള വിവാദവിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സിപിഎം കേന്ദ്രനേതൃത്വം താക്കീത് നല്‍കിയതായി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വെളിപ്പെടുത്തി.
വി.എസിനൊപ്പം മന്ത്രമാരായ തോമസ് ഐസക്, പാലൊളി മുഹമ്മദ് കുട്ടി, എന്നിവര്‍ക്കും നേതൃത്വം പരസ്യമായി ശാസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ചേര്‍ന്ന സിപിഎം മേഖലാ യോഗത്തിലാണ് പ്രകാശ് കാരാട്ട് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എം. എ ബേബി, എസ്.ശര്‍മ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
എഡിബി പ്രശ്നങ്ങളില്‍ തനിയ്ക്ക് കേന്ദ്രനേതൃത്വം താക്കീത് നല്‍കുകമാത്രമേ ചെയ്തിട്ടുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടിഉണ്ടായിട്ടില്ലെന്നാണ് തോമസ് ഐസകും മുഹമ്മദ് കുട്ടിയും പറഞ്ഞിരുന്നത്.












Click it and Unblock the Notifications