Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖയറുന്നിസ വധം: പ്രതിക്ക് ജീവപര്യന്തം

മഞ്ചേരി: ഖയറുന്നിസ വധക്കേസ് പ്രതി അരിമ്പ്ര പൂന്തല സ്വദേശി അബൂബക്കറിനെ ജില്ലാ അതിവേഗ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

എട്ടാം ാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഖമറുന്നിസയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിന തടവും 10000രൂപ പിഴയും തെളിവു നശിപ്പിച്ചതിന് ഏഴുവര്‍ഷം തടവും 10,000രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

അബൂബക്കര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2005 ഒക്ടോബര്‍ 31ന് മഞ്ചേരി അതിവേഗ കോടതി അബൂബക്കറിനെ വധ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ വധ ശിക്ഷ പിന്നീട് ഹൈക്കോടതി റദ്ദ് ചെയ്യുകയും പുനര്‍ വിചാരണ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ പുനര്‍ വിചാരണയിലും പ്രതി അബൂബക്കര്‍ കുറ്റക്കാരനാണെന്ന് തന്നെയായിരുന്നു മഞ്ചേരി കോടതി കണ്ടെത്തിയത്.

2004 സെപ്റ്റംബര്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന ഖയറുന്നീസ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് കേസ്. 12 വയസ്സുകാരിയായ ഖയറുന്നീസയുടെ ജഡം മൂന്നു ദിവസത്തിനുശേഷം കൊണ്ടോട്ടിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 302, 376, 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+