ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തെക്കുകിഴക്കന്‍ പ്രദേശത്ത് ഞായറാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ചലനത്തെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു പള്ളിയ്ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ടെന്ന് ഇന്തോനേഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചലനത്തെത്തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച സ്ത്രീയാണ് മരിച്ചത്.
റിച്ചര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ചലനത്തിന് ശേഷം നിരവധി തുടര്‍ചലനങ്ങളുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇതിനെത്തുടര്‍ന്ന് 75കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള സമീപപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുലൈവാസി ദ്വീപില്‍ കടലിനടിയിലാണ് ഭൂചനമുണ്ടായത്.












Click it and Unblock the Notifications