കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാദേശിക ഭാഷാ സോഫ്റ്റ്വേറുകള്‍ ബുധനാഴ്ച പ്രകാശനം ചെയ്യും

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലുള്ള സോഫ്റ്റ്വേറുകളുടെ പ്രകാശനം കേന്ദ്ര ഐ.ടി മന്ത്രി ദയാനിധി മാരന്‍ ബുധനാഴ്ച നിര്‍വ്വഹിക്കും.

സോഫ്റ്റ്വേര്‍ ടൂളുകളും അക്ഷരങ്ങളുമടങ്ങിയ സിഡികള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് ഉദ്ദേശിയ്ക്കുന്നത്. മലയാളം, അസമി , കന്നഡ, മറാത്തി, ഒറിയ, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളുടെ സിഡികളാണ് പുറത്തിറക്കാനിരിക്കുന്നത്്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളുടെ സോഫ്റ്റ് വേറുകള്‍ നേരത്തേതന്നെ പുറത്തിറക്കിയിരുന്നു.

വ്യാകരണം, പദങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമകള്‍, കീബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ തുടങ്ങി പ്രയോജനപ്രദമായ ഒട്ടേറെ വസ്തുതകള്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്വേര്‍ തയ്യാറാക്കിയിരിക്കുന്നത്. സി-ഡാക്( സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്) ആണ് സിഡികള്‍ തയ്യാറാക്കിയിരിക്കുന്നത്. വിവരസാങ്കേതിക വിദ്യാ വകുപ്പും വാര്‍ത്താവിനിമയ മന്ത്രാലയവും സംയുക്തമായാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്.

സിഡികളില്‍ ലഭ്യമാകുന്നതിന് പുറമെ , എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സോഫ്റ്റ്വേര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X