സിദ്ദുവിനെതിരായി വിധി സുപ്രിം കോടതി സ്റേചെയ്തു
ദില്ലി: നരഹത്യക്കേസില്‍ മുന്‍ ക്രിക്കറ്റ് താരം നവജോദ് സിംഗ് സിദ്ദുവിനെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചുകൊണ്ടുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി സ്റേചെയ്തു.
1983ല്‍ നടന്ന സംഭവത്തില്‍ സിദ്ദുവിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി സിദ്ദുവിനെ കുറ്റക്കാരനായി കണ്ടെത്തുകയും മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി വിധിയ്ക്കുകയും ചെയ്തത്.
കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് അമൃത്സറില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റ് അംഗമായ സിദ്ദു അംഗത്വം രാജിവെച്ചിരുന്നു.
ഹൈക്കോടതി വിധി സ്റേചെയ്തുകൊണ്ടുള്ള സുപ്രിം കോടതി വിധിവന്നതിനാല്‍ അമൃത്സര്‍ ലോക്സഭാ സീറ്റിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സിദ്ദുവിന് മത്സരിക്കാന്‍ കഴിയും.












Click it and Unblock the Notifications