തിരൂരില്‍ ഒരാള്‍ക്ക് കൂടി വെട്ടേറ്റു
തിരൂര്‍: എന്‍ഡിഎഫ്, ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന തിരൂരില്‍ ചൊവാഴ്ച ഒരാള്‍ക്ക് കൂടി വെട്ടേറ്റു.
ഹോട്ടല്‍ തൊഴിലാളിയായ പൊന്മുണ്ടം സ്വദേശി കളത്തില്‍ കുഞ്ഞാലിക്കാണ് ചൊവാഴ്ച പുലര്‍ച്ചെ വെട്ടേറ്റത്. ജോലിക്ക് പോകാനായി പുലര്‍ച്ചെ വീട്ടില്‍ നിന്നുമിറങ്ങിയ കുഞ്ഞാലിയെ വഴിയില്‍ കാത്തു നിന്ന അക്രമിസംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതോടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിരൂരില്‍ വെട്ടേറ്റവരുടെ എണ്ണം നാലായി. സംഭവസ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും ആസൂത്രിതമായ അക്രമങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച ഉച്ചവരെ തിരൂരില്‍ ഇരുചക്രവാഹനങ്ങള്‍ ഒടുന്നത് നിരോധിച്ചുകൊണ്ട് മലപ്പുറം ജില്ലാകളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. .












Click it and Unblock the Notifications