കണ്‍സ്യൂമര്‍ ഫെഡിന് സബ്സിഡി അനുവദിയ്ക്കും: മന്ത്രി
കൊച്ചി: വിലക്കയറ്റം തടയുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് പ്രത്യേക സബ്സിഡി നല്‍കുമെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
ജീവന്‍ രക്ഷാ മരുന്നുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണബാങ്കുകളിലേയ്ക്കെത്തേണ്ട നിക്ഷേപങ്ങള്‍ പുതിയ തലമുറ ബാങ്കുകളിലേയ്ക്ക് വഴിമാറിപ്പോകുന്നതിനെതിരെ നടപടി സ്വീകരിയ്ക്കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിക്ഷേപം ഇത്തരത്തില്‍ വഴിമാറിയതിനെതിരെ അന്വേഷണം നടത്തും-മന്ത്രി വ്യക്തമാക്കി.
കൊച്ചിയില്‍ ത്രിവേണി ബുക്കുകളുടെ വിതരണോദ്ഘാടനച്ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications