എം. മുകുന്ദനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സാഹിത്യ അക്കാദമി അധ്യക്ഷനായി എം. മുകുന്ദനെ നിയമിച്ചതിനെ ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
എം. മുകുന്ദന്‍ കേരളീയനല്ലെന്നും കേന്ദ്രഭരണപ്രദേശമായ മാഹിയില്‍ ജനിച്ചയാളാണെന്നും അതിനാല്‍ സാഹിത്യ അക്കാദമി അധ്യക്ഷനാവാന്‍ യോഗ്യനല്ലെന്നും കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
മുമ്പ് ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ സാഹിത്യ അക്കാദമി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.
അതുപ്രകാരം കേരള സാഹിത്യ അക്കാദമിയുടെ നിയമാവലിയനുസരിച്ച് ആരെയും അധ്യക്ഷനായി നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് മുകുന്ദന്റെ നിയമനത്തെ കോടതി ശരിവെയ്ക്കുകയും ഹര്‍ജി തള്ളുകയും ചെയ്തത്.












Click it and Unblock the Notifications