വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ അനുവദിക്കില്ല: കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ഒരു ശക്തികളെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സംഘര്‍ഷമുണ്ടാക്കുള്ള ഏത് ശ്രമങ്ങളെയും അടിച്ചമര്‍ത്തും. ഏതെങ്കിലും പ്രമുഖ വ്യക്തികളുടെ സന്ദര്‍ശനം സംസ്ഥാനത്തെ ക്രമസമാധാന നിലതകരാന്‍ കാരണമായാല്‍ അക്കാര്യം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തെക്കുറിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. അദ്ദേഹം കേരളത്തില്‍ വന്നാല്‍ സംരക്ഷണം നല്‍കേണ്ടത് സംസ്ഥാനസര്‍ക്കാറിന്റെ ബാധ്യതയാണ്-മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications